മുംബൈ: എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തില്‍ മ്യാന്‍മറിനേയും സന്നാഹ മത്സരത്തില്‍ കംബോഡിയയേയും നേരിടുന്നതിനുള്ള ഇന്ത്യന്‍ ടീം പുറപ്പെട്ടു. 22നാണ് കംബോഡിയക്കെതിരായ സന്നാഹ മത്സരം, 28ന് മ്യാന്‍മറുമായി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തിലും ഇന്ത്യ കളിക്കും. മുംബൈയില്‍ നടന്ന പരിശീലന ക്യാമ്പില്‍ നിന്നുമാണ് 24 അംഗ ടീമിനെ തെരഞ്ഞെടുത്തത്.
മലയാളി താരങ്ങളായ ടി.പി രഹ്നീഷ്, അനസ് എടത്തൊടിക, സി.കെ വിനീത് എന്നിവര്‍ ടീമിലിടം നേടി. ഫിഫ അണ്ടര്‍ 20 ലോകകപ്പിന് യോഗ്യത നേടിയ മ്യാന്‍മര്‍ ശക്തമായ ടീമാണെന്നും എന്നാല്‍ വളരെ പോസിറ്റീവായാണ് ഇന്ത്യ മത്സരത്തെ കാണുന്നതെന്നും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റാന്‍ന്റൈന്‍ പറഞ്ഞു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇവരാണ്.
ഗോള്‍കീപ്പര്‍മാര്‍: സുബ്രതോ പോള്‍, ഗുര്‍പ്രീത് സിങ് സന്ദു, ടി.പി രഹ്നേഷ്പ്രതിരോധ നിര: പ്രീതം കോടാല്‍, നിശു കുമാര്‍, സന്തേഷ് ജിംഗന്‍, ആര്‍നബ് മൊണ്ടാല്‍, അനസ് എടത്തൊടിക, ധനപാല്‍ ഗണേഷ്, ഫുല്‍ഗാന്‍കോ കാര്‍ഡോസ, നാരായണ്‍ ദാസ്, ജെറി ലാന്റിന്‍സുവേല.
മധ്യനിര: ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, യൂജന്‍സന്‍ ലിങ്‌ദോ, മിലാന്‍ സിങ്, മുഹമ്മദ് റഫീഖ്, റൗളിങ് ബോര്‍ജസ്, ഹാലിചരണ്‍ നര്‍സാര്‍സി, സി.കെ വിനീത്.
മുന്നേറ്റനിര: ജെജെ ലാല്‍കെപ്്‌ലുവ, സുനില്‍ ഛേത്രി, ഡാനിയല്‍ ലാല്‍ഹിംപുയിയ, റോബിന്‍ സിങ്.