X

ഏക സിവില്‍ കോഡ്: ഒപ്പ് ശേഖരണം വിജയമാക്കുക- മുസ്‌ലിംലീഗ്

കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വന്‍ വിജയമാക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ് എന്നീ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ഒപ്പ് ശേഖരണം നടത്തണം.

പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒപ്പുകള്‍ വെവ്വേറെ ഫോറങ്ങളില്‍ ശേഖച്ച് കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് ഒരു കോപ്പി രാഷ്ട്രപതിയുടെ സെക്രട്ടറിയുടെ ഈ മെയില്‍ (secy.president@rb.nic.in) ലേക്കും ഒരു കോപ്പി ലോ കമ്മീഷന്‍ ന്യൂഡല്‍ഹിയുടെ ഈ മെയില്‍ (Icidla@nic.in) ലേക്കും ഒരു കോപ്പി ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഈ മെയില്‍ (aimplboard@gmail.com) ലേക്കും അയക്കണം.

സ്ത്രീകളുടെ ഒപ്പുകളുടെ ഒരു കോപ്പി നാഷണല്‍ വുമന്‍സ് കമ്മീഷന്റെ ഈ മെയില്‍ (ncw@nic.in)ലേക്കും കൂടി അയക്കണം. നവംബര്‍ 12നുള്ളില്‍ തന്നെ പരമാവധി ഒപ്പുകള്‍ ശേഖരിച്ച് മേല്‍ പറഞ്ഞ ഈ മെയില്‍ വിലാസങ്ങളില്‍ അയക്കണം. ഒപ്പു ശേഖരണം നവംബര്‍ അവസാനം വരെ തുടരുകയും ശേഖരിക്കുന്ന മുഴുവന്‍ ഒപ്പുകളും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഓഫീസിലേക്ക് താഴെ എഴുതിയ വിലാസത്തില്‍ അയക്കുകയും ചെയ്യണമെന്ന് കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു.

വിലാസം: General Secretary, All India Muslim Personal Low Board, 76A/1 Main Market, Okhla Vill, Jamia Nagar, New Delhi 110025.

chandrika: