ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) സൈബര്‍ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെര്‍വറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
മോഷ്ടിച്ച ഡാറ്റകള്‍ ഇന്റര്‍നെറ്റിന്റെ ഡാര്‍ക്ക് വെബില്‍ വിറ്റതാകാനാണ് സാധ്യതയെന്ന് വിവരം. മോഷ്ടിച്ച എയിംസ് ഡാറ്റയ്ക്കായി ഡാര്‍ക്ക് വെബില്‍ 1,600ലധികം സെര്‍ച്ചിംഗ് ഓപ്ഷനുകള്‍ കാണിച്ചു. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ വിവരങ്ങളാണ് മോഷ്ടിച്ച വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുക്കലായിരുന്നു ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായയും റിപ്പോര്‍ട്ടുണ്ട്.