യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്‍ഡിഎ ആന്റ് നേവല്‍ അക്കാദമി (എന്‍എ) എക്‌സാമിനേഷന്‍ (ഐ), 2019ന് ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. ആകെ 392 ഒഴിവുകള്‍. ആര്‍മിയില്‍ 208, നേവിയില്‍ 42, എയര്‍ഫോഴ്‌സ് 92, നേവല്‍ അക്കാദമി 50 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്‍ഡിഎ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തെ എഞ്ചിനീയറിങ് പഠനം അക്കാദമിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് www.upsconline.nic.in