X

ഉപദേശം മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോള്‍ നല്‍കുമെന്ന് ഗീത ഗോപിനാഥ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗീതാഗോപിനാഥ് രംഗത്ത്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. ശമ്പളമില്ലാത്ത പദവിയാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഇടപെടുകയുള്ളൂവെന്നും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ തുടരുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ വളരെയേറെ ചാരിതാര്‍ഥ്യമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ സൂചകങ്ങളില്‍ മുന്‍നിരയിലുള്ള കേരളം എന്റേയും ജന്‍മനാടാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് തന്റേതായ പങ്കുനിര്‍വ്വഹിക്കുമെന്നും കേംബ്രിഡ്ജില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഗീതാഗോപിനാഥ് പറഞ്ഞു.

chandrika: