കാറുകള്‍ക്കിടയിലെ രാജ്ഞിയാണ് ലംബോര്‍ഗിനി. കോടികള്‍ വിലവരുന്ന ലംബോര്‍ഗിനി സ്വന്തമാക്കുകയെന്നത് വാഹനപ്രേമികളുടെ സ്വപ്‌നമാണ്. എന്നാല്‍, ഉടമയുടെ മുന്നില്‍ വെച്ചുതന്നെ ഇവ പൊളിച്ചു നീക്കുകയാണെങ്കിലോ.. തീര്‍ത്തും ഹൃദയഭേദകമായ കാഴ്ചയായിരിക്കും അതെന്നത് തീര്‍ച്ച.
താഴ്‌വാനിലെ തായ്‌പെയ് സ്വദേശിയുടെ ലംബോര്‍ഗിനി കാറാണ് ഉടമയുടെ മുന്നില്‍ വെച്ചു തന്നെ അധികൃതര്‍ പൊളിച്ചു മാറ്റിയത്. രണ്ട് കോടിയിലധികം രൂപ വിലവരുന്ന ലംബോര്‍ഗിനിയുടെ മേഴ്‌സിലാഗോ സൂപ്പര്‍വെലസ് മോഡലാണ് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് തായ്‌വാനീസ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഒട്ടേറെ പേരാണ് കാര്‍ പൊളിക്കുന്നത് കാണാന്‍ വന്നെത്തിയത്.