X
    Categories: Culture

ഇസ്‌ലാം ശത്രുവല്ലെന്ന് ഹിലരി, മുന്‍ നിലപാട് തിരുത്തി ട്രംപ്: ‘ആരോടും വിവേചനമില്ല’

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള ഇരു സ്ഥാനാര്‍ത്ഥികളുടെ നിലപാട് ശ്രദ്ധേയമായി. മുസ്‌ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, സംവാദത്തില്‍ ആ വാദഗതികള്‍ ആവര്‍ത്തിക്കാതിരുന്നപ്പോള്‍ ഭീകരവാദത്തിന് മുസ്‌ലിംകളെ പഴിക്കേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ ഹിലരി ഉറച്ചു നിന്നു.
 
‘ഞാന്‍ വ്യക്തമായി പറയട്ടെ. ഇസ്‌ലാം നമ്മുടെ ശത്രുവല്ല. മുസ്‌ലിംകള്‍ സമാധാനം ആഗ്രഹിക്കുന്ന സഹിഷ്ണുതയുള്ള ജനതയാണ്. ഭീകരവാദവും മുസ്‌ലിംകളും തമ്മില്‍ ബന്ധമില്ല’ – ഹിലരി തന്റെ പ്രസംഗ മധ്യേ പറഞ്ഞു.

 
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മുസ്ലിംകളും കറുത്ത വര്‍ഗക്കാരും മെക്‌സിക്കന്‍ കുടിയേറ്റക്കാരും അടക്കമുള്ളവര്‍ക്കെതിരെ കടുത്ത നിലപാടെടുത്തിരുന്ന ട്രംപ് ഇത്തവണ മയത്തിലാണ് പ്രതികരിച്ചത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കും മുസ് ലിംക്കുമെതിരെ താന്‍ വിവേചനം കാണിക്കാറില്ലെന്ന് ട്രംപ് പറഞ്ഞു.
 
‘ഞാനൊരു ക്ലബ്ബ് തുറന്നിരുന്നു. അതില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയോ മുസ്ലിംകള്‍ക്കെതിരെയോ മറ്റോ അതില്‍ വിവേചനം കാണിച്ചിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്.’ ട്രംപ് പറഞ്ഞു.

chandrika: