X

ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇസ്രാഈലിന്റെ മുന്നറിയിപ്പ്

ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് ഇസ്രാഈലിന്റെ സുരക്ഷാ മുന്നറിയിപ്പ്. വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രാഈല്‍ തീവ്രവാദ വിരുദ്ധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പുതുവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ബീച്ചുകളിലും ക്ലബ്ബ് പാര്‍ട്ടികളിലും വേളയില്‍ ആക്രമണം കരുതിയിരിക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യയിലുള്ള കുടുംബങ്ങളോട് ജാഗരൂകരാവാന്‍ നിര്‍ദേശം നല്‍കണമെന്നും മുന്നറിയിപ്പ് സന്ദേശം വ്യക്തമാക്കി.

മാര്‍ക്കറ്റുകള്‍, ഉത്സവങ്ങള്‍, തിരക്കേറിയ ഷോപ്പിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. അതേസമയം മുന്നറിയിപ്പിന് കാരണമെന്തെന്ന് ഇസ്രാഈല്‍ വ്യക്തമാക്കിയില്ല.

chandrika: