X

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത

ഇടുക്കി ഡാം തുറന്നു.മൂന്ന് ഷട്ടറുകള്‍ 35 സെ.മീ ആണ് ഉയര്‍ത്തിയത്.2018ലാണ് ഇത് അവസനമായി തുറന്നത്.ആകെയുള്ള 5 ഷട്ടറുകളില്‍ 3 എണ്ണമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തെത്തും.

വെള്ളം ആദ്യം എത്തുക
ചെറുതോണിയില്‍

തൊടുപുഴ: ഇടുക്കി ഡാം തുറന്ന് വിടുമ്പോള്‍ ആദ്യം വെള്ളമെത്തുക ചെറുതോണിയില്‍. എന്നാല്‍ ആശങ്ക വേണ്ടന്ന് അധികൃതര്‍. 2018ല്‍ ഡാം തുറന്ന് വിട്ടപ്പോഴുണ്ടായ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുന്നൊരുക്കങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മഴ കനത്തതിനാല്‍ അഞ്ചു ഷട്ടറുകളും തുറക്കേണ്ടി വന്നിരുന്നു. പെരിയാറിലൂടെ ഒഴുകിയെത്തിയ വെള്ളം എറണാകുളം ജില്ലയിലും പ്രളയത്തിന് കാരണമായിരുന്നു. കഴിഞ്ഞ തവണ ഡാം തുറക്കാന്‍ വൈകിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഡാമില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 93.60 ശതമാനം വെള്ളമാണുള്ളത്. ജല നിരപ്പ് 2395 അടിയായി നിയന്ത്രിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം. നാളെ മുതല്‍ മഴ കൂടുമെന്ന മുന്നറിയിപ്പും ഡാം തുറക്കാന്‍ പ്രേരകമായി. ഇന്നലെ പദ്ധതി പ്രദേശത്ത് മഴ കുറവായിരുന്നെങ്കിലും ജലനിരപ്പ് സാവധാനത്തില്‍ ഉയരുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേരെമാറ്റിപ്പാര്‍പ്പിക്കും. ഉപ്പുതോട് 5 കുടുംബങ്ങളില്‍ 15 പേരെയും, വാത്തിക്കുടി 4 (15), കഞ്ഞിക്കുഴി 8(36), ഇടുക്കി 39(136) കുംടുബങ്ങളെയുമാണ് മാറ്റി പാര്‍പ്പിക്കുക. ഫയര്‍ ഫോഴ്‌സ്, പോലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്.

ഇടുക്കി ഡാം 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് ഡാം തുറന്നു. 50 സെന്റി മീറ്റര്‍ രണ്ട് ഷട്ടര്‍ തുറന്ന് 100 ക്യുമക്‌സ് ( സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ ) വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395 2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം. 2397.52 ആണ് ഇന്നലെ രാത്രി ഏഴുമണിയിലെ ജലനിരപ്പ്.

മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടത്. ഡാമിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴുക്കി വിടാനുമാണ് തീരുമാനം. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രകാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 2018ലാണ് അവസാനമായി ഇടുക്കി ഡാം തുറന്നു വിടേണ്ടി വന്നത്.

 

 

 

 

 

Test User: