X

ഇടിക്കൂട്ടിലേക്ക് ടൈസണ്‍ മടങ്ങിയെത്തുന്നു; 54-ാം വയസ്സില്‍

വാഷിങ്ടണ്‍: ബോക്‌സിങ് റിങിലെ ഇതിഹാസം മൈക്ക് ടൈസണ്‍ 54ാം വയസില്‍ ഇടിക്കൂട്ടിലേക്ക് മടങ്ങിയെത്തുന്നു. സെപ്തംബര്‍ 12ന് ലോക മുന്‍ ഹെവി വെയിറ്റ് ചാമ്പ്യന്‍ ഫോര്‍ ഡിവിഷന്‍ ലോക ചാമ്പ്യന്‍ റോ ജോന്‍സ് ജൂനിയറിനെ നേരിടും.
വിര്‍ച്വല്‍ സോഷ്യല്‍ മീഡിയ, മ്യൂസിക് പ്ലാറ്റ്ഫോമായ ത്രില്ലറിലൂടെ മൂന്ന് മണിക്കൂര്‍ നീളുന്ന പോര് കാണാം. ഈ വര്‍ഷം മെയില്‍ തിരിച്ചു വരവിന്റെ സൂചന ടൈസന്‍ നല്‍കിയിരുന്നു. പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ചായിരുന്നു അത്.
ഡബ്ല്യുബിഎ, ഡബ്ല്യുബിസി, ഐബിഎഫ് എന്നിവയില്‍ കിരീടം നേടിയ ആദ്യ ഹെവി വെയിറ്റ് താരമായ ടൈസന്‍ 2005ലാണ് അവസാനമായി ഇടിക്കൂട്ടിലെത്തിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിന് വീണ്ടും റിങ്ങിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നതായി ടൈസന്‍ പറഞ്ഞിരുന്നു.
20ാം വയസില്‍ ഹെവി വെയിറ്റ് ചാമ്പ്യനായ ടൈസന്‍ റെക്കോര്‍ഡിട്ടിരുന്നു. 1986ല്‍ ട്രെവര്‍ ബെര്‍ബിക്കിനെ തോല്‍പ്പിച്ചായിരുന്നു ഇത്. 58 പ്രൊഫഷണല്‍ മത്സരങ്ങളില്‍ 50ലും അദ്ദേഹം ജയം പിടിച്ചു. ഒടുവില്‍ കെവിന്‍ മക്ബ്രൈഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ 2005ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

Test User: