X
    Categories: Views

ഇംഗ്ലീഷ് ഹോപ്പ്

 

അഡലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ ഫിനിഷിംഗിലേക്ക്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബൗളര്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ട് തീരിച്ചുവരുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് സ്‌ക്കോറായ എട്ട് വിക്കറ്റിന് 442 (ഡിക്ലയേര്‍ഡ്) റണ്‍സിനെതിരെ ഇംഗ്ലീഷ് ബാറ്റിംഗ് പട 227 റണ്‍സിന് പുറത്തായെങ്കിലും ഇന്നലെ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ രാത്രി വെളിച്ചത്തില്‍ ഓസീസ് മുന്‍ നിര തകര്‍ന്നു. 53 റണ്‍സ് സ്‌ക്കോര്‍ ചെയ്യുന്നതിനിടെ മുന്‍നിരയിലെ നാല് പേര്‍ കൂടാരം കയറിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം ആതിഥേയര്‍ക്ക് തന്നെയാണ്. ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉള്‍പ്പെടെ അവര്‍ക്കിപ്പോള്‍ 268 റണ്‍സിന്റെ മേല്‍ക്കൈയുണ്ട്. ഇന്ന് നാലാം ദിവസം ഓസീസ് ബാറ്റിംഗിനെ അതിവേഗം പുറത്താക്കാനായാല്‍ പക്ഷേ ഇംഗ്ലണ്ടിന് സാധ്യത കൈവരും. ഇംഗ്ലണ്ടിനെ ഫോളോ ഓണിന് അയക്കാന്‍ വ്യക്തമായ സാധ്യത കൈവന്നിട്ടും അത് ചെയ്യാതെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഓസീസിനെ ജെയിംസ് ആന്‍ഡേഴ്‌സാണ് ഞെട്ടിച്ചത്. സുന്ദരമായ സ്വിംഗില്‍ അദ്ദേഹം ഓപ്പണര്‍മാരെ വിറപ്പിച്ചപ്പോള്‍ ബ്രോഡും വോഗ്‌സും പിന്തുണ നല്‍കി. മൂന്നാം ഓവറില്‍ തന്നെ ബാന്‍ക്രോഫ്റ്റ് പുറത്തായി-ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെയര്‍ സ്റ്റോവിന് ക്യാച്ച്. വാര്‍ണറും ഉസ്മാന്‍ ക്വാജയും പൊരുതി നിന്നെങ്കിലും റണ്‍സ് പിറന്നില്ല. പത്തൊമ്പതാം ഓവറില്‍ ക്വാജ ആന്‍ഡേഴ്‌സന്റെ വഗതക്കിരയായി. പിറകെ വാര്‍ണറും മടങ്ങി. വോഗ്‌സിന്‍രെ പന്തില്‍ വിക്കറ്റഇന് മുന്നില്‍ കുരുങ്ങി. നായകന്‍ സ്മനിത്ത് മടങ്ങിയതായിരുന്നു ആതിഥേയര്‍ക്ക് കനത്ത ആഘാതമായത്. ആറ് റണ്‍സ് മാത്രം നേടി അദ്ദേഹം വോഗ്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഹാന്‍ഡ്‌സ്‌കോമ്പ് (3), ലിയോണ്‍ (3) എന്നിവരാണ് നിലവില്‍ ക്രീസില്‍.

chandrika: