X

ആളുകള്‍ സില്‍വര്‍ സിന്ധുവെന്ന് വിളി തുടങ്ങിയിരുന്നു; അതു വല്ലാതെ വേദനിപ്പിച്ചു- പി.വി സിന്ധു

ഹൈദരാബാദ്: ആളുകള്‍ തന്നെ ‘സില്‍വര്‍ സിന്ധു’ എന്നു വിളിക്കാന്‍ തുടങ്ങിയിരുന്നെന്നും അത് തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നെന്നും സിന്ധു. അതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം മാത്രം മനസ്സിലുറപ്പിച്ച് കളിക്കാന്‍ ഇറങ്ങിയതെന്നും സിന്ധു വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസുമായുള്ള ലൈവ് ചാറ്റിനിടെ സംസാരിക്കുകയായിരുന്നു സിന്ധു. 2019-ല്‍ ബേസലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നവോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം കഴുത്തിലണിഞ്ഞത്.

‘എന്റെ 100% കളിക്കളത്തില്‍ നല്‍കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ആളുകള്‍ സില്‍വര്‍ സിന്ധു എന്നു വിളിക്കുന്നത് ഇനിയും എനിക്ക് കേള്‍ക്കാനാകുമായിരുന്നില്ല. ചില സമയത്ത് ഇത് മനസ്സിലേക്ക് കയറിവരും. ആ സമയത്ത് ഞാന്‍ എന്നോടുതന്നെ പറയും ‘ അങ്ങനെ ഒന്നും ചിന്തിക്കരുത്. കോര്‍ട്ടില്‍ 100% നല്‍കുക എന്നതു മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വര്‍ണത്തിലേക്ക് ശ്രമിക്കുക. വിജയിക്കാനാകും’.
ബേസലില്‍ സ്വര്‍ണം നേടിയതോടെ ഒരു ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് 24-കാരിയായ സിന്ധു സ്വന്തമാക്കി.

Test User: