X

ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗിയും മകളും മരിച്ചു

മാനന്തവാടിയില്‍ നിന്നു രോഗിയുമായി കോട്ടയത്തെ ആസ്പത്രിയിലേക്കു പോകുംവഴി ആംബുലന്‍സിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ എംസി റോഡില്‍ മീങ്കുന്നത്തിനു സമീപം കാവിശ്ശേരി കവലയിലെ വളവിലായിരുന്നു അപകടം. ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലായില്‍ വി.ജെ. ജെയിംസ് (78) മകള്‍ അമ്പിളി (46) എന്നിവരാണ് മരിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ കൃഷ്ണദാസ്, മെയില്‍ നഴ്‌സ് മെല്‍ബിന്‍ ആന്റണി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ ജെയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്‌സ്, ഹോംനഴ്‌സ് കുമളി ലോവര്‍ക്യാംപ് അംബേദ്കര്‍ കോളനിയിലെ ലക്ഷ്മി(30) എന്നിവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. െ്രെഡവര്‍ ചാടിയിറങ്ങി ആംബുലന്‍സിലുണ്ടായിരുന്നവരെ പുറത്തേക്കിറക്കുന്നതിനിടെ വാഹനം മുന്നോട്ടു നീങ്ങുകയും വന്‍ സ്‌ഫോടനശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ആംബുലന്‍സില്‍ നിന്നു തീപടര്‍ന്നു പിടിച്ച നിലയില്‍ അമ്പിളി പുറത്തേക്കു തെറിച്ചു റോഡില്‍ വീണെങ്കിലും രക്ഷപ്പെടുത്താനായില്ല. ജെംയിസ് ആംബുലന്‍സിനുള്ളില്‍ തന്നെ കത്തിയമര്‍ന്നു.

chandrika: