X

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ച് ഉൾക്കാട്ടിലേക്ക് വിടാൻ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിറക്കി

കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾക്കാട്ടിലേക്ക് വിടാൻ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിറക്കി.തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനം വകുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങി. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കുങ്കിയാനകള്‍ വൈകിട്ടൊടെ പൊള്ളാച്ചിയിൽ നിന്ന് തിരിക്കും. ടോപ് സ്റ്റേഷൻ ആന കേന്ദ്രത്തിൽ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളെയാണ് അരിക്കൊമ്പനെ തുരത്താന്‍ എത്തിക്കുന്നത്.
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തി ഭീതിപരത്തിയത്.നിലവിൽ ആന പുളിമരത്തോപ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെനിന്നും ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആനക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയിട്ടുണ്ട്.

webdesk15: