X

അശ്വിന്‍ ഒന്നാമന്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാക് ലെഗ് സ്പിന്നര്‍ യാസിര്‍ ഷായെ പിന്തള്ളിയാണ് അശ്വിന്‍ മുന്നിലെത്തിയത്. വിന്‍ഡീസിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി ബാറ്റിങ് റാങ്കിങില്‍ 12-ാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യ പത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്ല.

ബൗളിങില്‍ അശ്വിനു പുറകെ രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്റേഴ്‌സണ്‍ ആണ്. അശ്വിന് 876 റണ്‍സ് ഉള്ളപ്പോള്‍ ഒരു പോയിന്റ് മാത്രം പിറകിലാണ് ആന്റേഴ്‌സണ്‍. 852 പോയിന്റോടെ ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാം സ്ഥാനത്തുണ്ട്. ആറാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍. വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ജഡേജ കളിച്ചിരുന്നില്ല.

മികച്ച ഫോം തുടരുന്ന ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ് ടെസ്റ്റ് ബാറ്റിങിലെ ഒന്നാം റാങ്കുകാരന്‍. കെയ്ന്‍ വില്യംസണ്‍, ഹാഷിം അംല, എ.ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

chandrika: