പശ്ചിമബംഗാളില്‍ ബിജെപിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബംഗാള്‍ നടിയും സംവിധായകയുമായ
ശ്രാബന്ദി ചാറ്റര്‍ജി ഇന്ന് ട്വിറ്ററിലൂടെ ബിജെപി വിട്ട കാര്യം അറിയിച്ചു. ബിജെപിക്ക് ആത്മാര്‍ത്ഥതയും താല്‍പര്യവും ഇല്ല ഞാന്‍ ബിജെപി വിടുന്നു എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയോട് തോല്‍ക്കുകയായിരുന്നു.ഇവര്‍ ഇനി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നടി ഇതുവരെ ഇതിനൊരു വ്യക്തത നല്‍കിയിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കനത്ത തോല്‍വിക്ക് ശേഷം നിരവധി ബിജെപി നേതാക്കള്‍ ബിജെപി വിട്ട് തൃണമൂലില്‍ എത്തിയിരുന്നു