ന്യൂഡല്‍ഹി: ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുന്‍ സഹപ്രവര്‍ത്തകയും എന്‍ഡിടിവി കണ്‍സള്‍ട്ടിങ് എഡിറ്ററുമായ ബര്‍ഖ ദത്ത് രംഗത്ത്. ഫേസ്ബക്കിലെഴുതിയ കുറിപ്പിലാണ് അര്‍ണബിന്റെ നിലപാടുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ചില മാധ്യമങ്ങള്‍ പാക്് അനുകൂല നിലപാട് എടുക്കുന്നുവെ്ന്ന് അര്‍ണബ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ബര്‍ഖ രംഗത്ത് എത്തിയത്.
അയാള്‍ ജോലി ചെയ്യുന്ന മേഖലയിലാണ് താനും ജോലി ചെയ്യുന്നത് എന്ന കാര്യം അപമാനമായി തോന്നുന്നുവെന്ന് ബര്‍ഖ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
‘മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനാണ് ടൈംസ് നൗ ശ്രമിക്കുന്നത്. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണോ? അദ്ദേഹത്തിന്റെ അതെ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്ന് കൊണ്ട് എനിക്ക് അപമാനം തോന്നുന്നു. കാപട്യവും നാണകെട്ടതുമായ അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ എന്താണുള്ളത്. പാക് അനുകൂല നിലപാടുള്ളവര്‍ക്ക് നേരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന അദ്ദേഹം എന്തു കൊണ്ട് ബി.ജെ.പി-പി.ഡി.പി സര്‍ക്കാര്‍ പാകിസ്ഥാന്‍ അധികൃതരുമായും ഹുറിയതുമായും നടത്തിയ ചര്‍ച്ചകളെ കുറിച്ച് മിണ്ടുന്നില്ല. മോദിയുടെ പാക് സന്ദര്‍ശനത്തെ കുറിച്ച് ചോദിക്കുന്നില്ല. ദേശീയത മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെയുള്ള ചോദ്യങ്ങള്‍ അര്‍ണബ് ഒഴിവാക്കുന്നു. ഒന്നു സങ്കല്‍പിക്കുക, ഒരു മാധ്യമപ്രവര്‍ത്തകന്‍ ഏതാനും മാധ്യമങ്ങളെ പൂട്ടാന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു, ഭീകരാവദികളോട് അനുകമ്പയാണെന്നും ഐ.എസ് ഏജന്റാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇത് ചെയ്യുന്നത്. എന്നാല്‍ ഞങ്ങളുടെ കൂട്ടായ്മ ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നു. അര്‍ണബിന്റെ നിലപാടുകളോട് യോജിക്കാത്തതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഷോയില്‍ എന്നെ പ്രത്യക്ഷമായും പരോക്ഷമായും സൂചിപ്പിക്കുന്നു. ഒരു പ്രശ്‌നത്തില്‍ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളോടൊപ്പം പക്ഷം ചേര്‍ന്നാല്‍ അത് എന്നെതന്നെ ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും.