അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ യുടെ ഹാക്കിംഗ് വിദ്യകള്‍ കമ്പനികളുമായ പങ്കുവെക്കാന്‍ തയ്യാറാണെന്ന് ലൂസിയന്‍ അസാഞ്ചെ. തങ്ങളുടെ കമ്പനികള്‍ സി.ഐ.എ യുടെ ചാരകണ്ണുകളില്‍ നിന്ന് സ്വയം രക്ഷപ്പെടുത്താനുള്ള മാര്‍ഗം ഇനി അവരവര്‍ക്കു തന്നെ തയ്യാറാക്കാം.
എന്നാല്‍ എങ്ങനെയാണ് വിക്കിലീക്‌സ് കമ്പനികളുമായി് സഹകരിക്കുക എന്ന് വ്യക്തമല്ല. ചൊവ്വാഴ്ചയാണ് കമ്പനികളുടെ കമ്പ്യൂട്ടര്‍ കോഡുകള്‍ സി.ഐ.എ ചോര്‍ത്തുന്നതായ രഹസ്യം വിവരം വിക്കിലീക്‌സ് പുറത്തു വിട്ടത്. അതേസമയം സി.ഐ.എ ഹാക്കിങിന്റെ പൂര്‍ണ്ണ വിവരം വിക്കിലീക്‌സ് പുറത്തുവിട്ടില്ല.