തെന്നിന്ത്യന്‍ താരം അമല പോളും സംവിധായകന്‍ വിജയിയും തമ്മില്‍ വിവാഹ മോചിതരാവുന്നു എന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കെ പ്രതികരണവുമായി വിജയ് രംഗത്ത്. വാര്‍ത്തയെ കുറിച്ച് ഇപ്പോള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമായതിനാല്‍ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും വിജയ് പറഞ്ഞു. അതേസമയം, അമല പോള്‍ ഇതുവരെ വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
വിവാഹശേഷമുള്ള അമലയുടെ സിനിമാ മോഹമാണ് ബന്ധത്തിന് വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അമല തുടരെ തുടരെ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിട്ടത് വിജയിയുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയിയും അമലയും പ്രണയത്തിലാവുന്നത്.